*തലശ്ശേരി മാഹി ബൈപ്പാസ് നിർമ്മാണത്തിനിടെ നിട്ടുർ പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം ; നിർമ്മാണ കമ്പനിയെ വിലക്കി കേന്ദ്രസർക്കാർ*
മാഹി ബൈപാസ് നിർമ്മാണത്തിനിടെ നിട്ടൂർ പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ നിർമ്മാണ കമ്പനിക്ക് കേന്ദ്ര സർക്കാരിന്റെ വിലക്ക് . ദേശീയപാത അതോറിറ്റിയുടെ നിർമാണങ്ങളിൽ കമ്പനിയെ ഉൾപ്പെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കി . ജി.എച്ച് . വി ഇന്ത്യ , ഇ , കെ . കെ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികൾക്കാണ് വിലക്കേർപ്പെടുത്തിയത് . അന്വേഷണത്തിന്റെ ഭാഗമായി തുടർ നടപടികളുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കെ മുരളീധരൻ എംപിയെ അറിയിച്ചു . പദ്ധതിയുടെ ടീം ലീഡറെയും സ്ട്രക്ച്ചറൽ എൻജിനീയറെയും രണ്ടു വർഷത്തേക്ക് ഡീബാർ ചെയ്തു . പ്രൊജക്റ്റ് മാനേജറെ നീക്കാനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് പാലത്തിനായി വാർത്ത നാല് സ്ലാബുകൾ തകർന്നു വീണത് .

Post a Comment