പ്രചാരണ
ബോർഡുകൾ
നശിപ്പിച്ചതായി പരാതി
ന്യൂമാഹി : തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ന്യൂമാഹി ടൗൺ പത്താം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ
പാർട്ടി സ്ഥാനാർത്ഥി പി.കെ.വി.സാലിഹിൻ്റെ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായി പരാതി. സംഭവത്തിൽ യു.ഡി.എഫ്. പത്താം
വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി
യോഗം പ്രതിഷേധിച്ചു. ഈച്ചി -
പെരുമുണ്ടേരി ഭാഗത്ത് സ്ഥാപിച്ച ബോർഡുകളാണ് കഴിഞ്ഞദിവസം രാത്രി നശിപ്പിക്കപ്പെട്ടത്.
യോഗത്തിൽ യു.ഡി.എഫ്.
ചെയർമാൻ കെ.കെ.ബഷീർ,
കൺവീനർ എൻ.കെ. പ്രേമൻ,
വെൽഫെയർ പാർട്ടി മണ്ഡലം
പ്രസിഡൻറ് എ.പി. അർഷാദ്,
സെക്രട്ടറി റഹൂഫ് എന്നിവർ സംസാരിച്ചു.

Post a Comment