*മാഹി നവോദയ വിദ്യാലയത്തിലെ ഒമ്പതാം ക്ളാസിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു*
മാഹി :ജവഹർ നവോദയ വിദ്യാലയ മാഹിയിൽ 2021-22 വർഷത്തേക്കുള്ള ഒമ്പതാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മാഹിയിലെ അംഗീകൃത വിദ്യാലയത്തിൽ
എട്ടാം ക്ലാസിൽ പഠിക്കുന്ന വി ദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. വെബ് സൈറ്റ്:
www.navodaya.gov.in, www.nvadmissionclassnine.in
അപേക്ഷകർ 01-05-2005
നും 30-04-2009 നും ഇടയിൽ
ജനിച്ചവരായിരിക്കണം. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട
അവസാന തീയതി ഡിസംബർ
15. വിശദവിവരങ്ങൾക്ക് പന്തക്കൽ നവോദയ വിദ്യാലയവുമായി ബന്ധപ്പെടണം.
ഫോൺ:
0490-2358390

Post a Comment