*നമ്മുടെ വിദ്യാലയം നമ്മുടെ അഭിമാനം പദ്ധതിക്കു തുടക്കമായി!* മാഹി - ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെയും വിദ്യാലയ മാനേജുമെൻ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'നമ്മുടെ വിദ്യാലയം നമ്മുടെ അഭിമാനം!" പദ്ധതി ഇന്ദിരാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു.കോവിഡു പ്രതിരോധ കാലത്ത് പൂർണ്ണമായി അടഞ്ഞുകിടന്ന വിദ്യാലയത്തിൽ പൊതു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായുള്ള ക്ലാസ്സ് പുനരാരംഭിക്കുന്നതിൻ്റെ മുന്നൊരുക്കമായി നടത്തുന്ന പദ്ധതിയിലേക്ക് രണ്ട് ആൻഡ്രോയിഡ് ടി.വി സമ്മാനമായി നല്കിക്കൊണ്ടാണ് അദ്ദേഹം പദ്ധതി ഉദ്ഘാടനം ചെയ്തത്. വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തിലാണ് വിദ്യാലയത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഓൺലൈൻ പഠനാനുഭവവുമായെത്തുന്ന കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ ഓരോ ക്ലാസ്സിലും ആൻഡ്രോയിഡു ടി.വി.സജ്ജമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം! അണുവിമുക്തമായ സാഹചര്യത്തിൽ കോവിഡു പെരുമാറ്റച്ചട്ടം കൃത്യമായ ചിട്ടയോടെ നടപ്പിലാക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉചിതമായ ബോധവല്ക്കരണ ക്ലാസ്സുകളും സ്കൂൾ ശാക്തീകരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.വി.സന്ദീവ് അധ്യക്ഷത വഹിച്ചു. പുതുക്കുടി സജീവൻ,രാജേഷ്.കെ, ഹരിലാൽ പി.'പി, മാതൃസമിതി അധ്യക്ഷ കെ.രസ്ന അരുൺ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ എം.മുസ്തഫ സ്വാഗതവും സഹ പ്രധാനാധ്യാപിക എ.ടി.പത്മജ നന്ദിയും പറഞ്ഞു. മർസീന, മിനി തോമസ്സ്.സി.പി. സഹിജ, കെ.എം.തങ്കലത എന്നിവർ നേതൃത്വം നല്കി.

Post a Comment