*ലോക് ഡൗൺ കാലത്ത് വർണ്ണങ്ങൾ കൊണ്ട് വിസ്മയം ചാലിച്ച് മയ്യഴിയുടെ യുവ ചിത്രകാരൻ സന്തോഷ് വി.കെ*
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ ലോക്ഡൗൺ മാഹി സ്വദേശി സന്തോഷിന് വെറുതെയിരിക്കാനുള്ളതായിരുന്നില്ല.
ജീവിതത്തിരക്കിനിടയിൽ ഒരരികിലേക്ക് മാറ്റി നിർത്തിയ തന്നിലെ കലാകാരനെ വീണ്ടും ഉണർത്താനുള്ള അവസരമായിരുന്നു.
Length - 2.5 Ft, width 2 Ft
മണ്ടോളയിലെ ''ആശിർവാദ് ഭവനി''ലിരുന്ന് ക്യാൻവാസുകളിൽ പ്രണയം തുളുമ്പുന്ന രാധാകൃഷ്ണന്മാർക്ക് ജീവൻ നല്കുകയായിരുന്നു.
പ്രകൃതിയുടെ സുന്ദരഭാവങ്ങൾ ക്യാൻവാസിൽ അവാഹിച്ചെടുക്കുകയായിരുന്നു ഈ യുവ ചിത്രകാരൻ
Length - 30", width 30 cm
ആക്രിലിക്ക് പെയിൻ്റിംഗുകളിലാണ് ഇദ്ദേഹം രാധാകൃഷ്ണന്മാരുടെ ചിത്രങ്ങൾ കൂടുതലും വരച്ചത്.ഏറ്റവും കൂടുതൽ ആവശ്യക്കാരും ഈ ചിത്രങ്ങൾക്ക് തന്നെ
Length - 5 Ft, width 2.5 Ft
ഇഷ്ടതാരങ്ങളുടെ പെയിൻ്റിംഗുകളിൽ പേന കൊണ്ട്സ വരച്ച രൗദ്രം നിറഞ്ഞ മോഹൻലാലും ശോകഭാവത്തിലെ യേശുദാസും സന്തോഷിൻ്റെ ശേഖരത്തിൽ ജീവൻ തുടിച്ചു നില്ക്കുന്നു.അമൂർത്ത ചിത്രങ്ങളും, ഫ്യൂഷൻ ചിത്രങ്ങളും, വോൾപെയിൻ്റിംഗും ആവശ്യക്കാർക്ക് പറയുന്നതനുസരിച്ച് ചെയ്തു കൊടുക്കുന്നുമുണ്ട്.
ഗൃഹപ്രവേശത്തിനും മറ്റും ഉപഹാരമായി നല്കാനായി ചിത്രങ്ങൾക്ക് വേണ്ടി ഒട്ടനവധി പേർ ഇപ്പോൾ ഇദ്ദേഹത്തെ സമീപിക്കുന്നുണ്ട്.
ജുവല്ലറി ഡിസൈനർ കൂടിയാണ് സന്തോഷ്
പ്രമുഖ ജുവല്ലറി ശൃംഗലയ്ക്ക് വേണ്ടി കൊച്ചിയിലും ബാങ്ഗ്ളൂരിലും ജോലി ചെയ്തിരുന്നു.
വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ ചെന്നൈയിലെ അഡയാറിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഇദ്ദേഹം, മലയാള കലാഗ്രാമത്തിൽ നിന്നാണ് പെയിൻ്റിംഗിൽ പരിശീലനം നേടിയത്.
മാഹി ചൂടിക്കോട്ടയിലെ മണ്ടോള ക്ഷേത്രത്തിന് സമീപത്തെ ആശിർവാദ് ഭവനിൽ കുടുംബമേതം താമസിക്കുകയാണ് സന്തോഷ് വി കെ.
ചിത്രകാരൻ സന്തോഷ് വി കെ











Post a Comment