o നൃത്താധ്യാപകൻ മരിച്ചനിലയിൽ
Latest News


 

നൃത്താധ്യാപകൻ മരിച്ചനിലയിൽ


പിണറായി : ചെമ്പ്ര സ്വദേശിയായ നൃത്താധ്യാപകനെ തിരുവങ്ങാട് റെ യിൽവേ ഗേറ്റിനു സമീപം റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . പള്ളൂർ ചെമ്പ്രയിലെയായിൽ പ്രകാശ് സിതാര ( 45 ) യെയാണ് തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചനിലയിൽ കണ്ടെത്തിയത് . പിണറായിയിൽ ഉൾപ്പെടെ നിരവധി സ്കൂളുകളിലും ക്ലബ്ബുകളിലും നൃത്ത പരിശീലകനാണ് . നിരവധി ശിഷ്യസമ്പത്തിന് ഉടമയാണ് . തിങ്കളാഴ്ച പിണറായിലെ അദ്ദേഹത്തിന്റെ ഓഫീസിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യശ്രമം നടത്തിയിരുന്നു . തുടർന്ന് ചികിത്സയ്ക്കായി വാഹനത്തിൽ തലശ്ശേരിയിലേക്ക് പോയി . പിന്നീടാണ് റെയിൽപ്പാളത്തിന് സമീപം മരിച്ചനിലയിൽ കണ്ടത് . അടുത്തി ടെയാണ് പുതുതായി പണി കഴിച്ച വീട്ടിൽ താമസം തുടങ്ങിയത് . ഭാര്യ : പ്രസീത . മകൾ : സ്വരഗംഗ .

Post a Comment

Previous Post Next Post