o ചോമ്പാല പോലീസ് സ്റ്റേഷന് കെട്ടിടമായി , തുറക്കൽ അനിശ്ചിതത്വത്തിൽ
Latest News


 

ചോമ്പാല പോലീസ് സ്റ്റേഷന് കെട്ടിടമായി , തുറക്കൽ അനിശ്ചിതത്വത്തിൽ


മാഹി : ചോമ്പാല പോലീസ് സ്റ്റേഷന് സ്വന്തമായൊരു കെട്ടിടം പണിതിട്ടും തുറക്കുന്നത് അനിശ്ചിതമായി വൈകുന്നു . നിലവിൽ അഴിയൂർ കൃഷിഭവൻ കെട്ടിടത്തിന് മുകളിൽ പരിമിതമായ സൗകര്യങ്ങളിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് . കുഞ്ഞിപ്പള്ളി ഹെൽത്ത് സെന്ററിന് സമീപമാണ് പുതിയ കെട്ടിടം . കെട്ടിടനമ്പർ കിട്ടാത്തതാണ് സ്റ്റേഷൻ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ തടസ്സമായിനിൽക്കുന്നത് . ഇതിനുളള അപേക്ഷ പഞ്ചായത്തിൽ നൽകിയിട്ടുണ്ട് . പണമടച്ചുകഴിഞ്ഞാൽ ഉടൻ നമ്പറും കിട്ടും എന്നാൽ ആഭ്യന്തര വകുപ്പിൽനിന്നാണ് ഇതിനുവേണ്ട പണമടയ്ക്കേണ്ടത് . ഇതുമായി നിലനിൽ ക്കുന്ന സാങ്കേതിക തടസ്സമാണ് നടപടികൾ കാരണമാവുന്നത് . കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പോലും പാലിക്കാൻ കഴിയാത്ത സ്റ്റേഷനാണ് നിലവിലുള്ളത് . മുപ്പത്തിയഞ്ചോളം ഉദ്യോഗസ്ഥർ ഇവിടെയുണ്ട് . ശിശുസൗഹൃദകേന്ദ്രം ഉൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത് . മൂന്ന് റെയിൽവേസ്റ്റേഷൻ , ചോമ്പാല തുറമുഖം , മാഹിയുമായി അതിർത്തി പങ്കിടുന്ന പ്രദേശം എന്നിവയെല്ലാം ഈ സ്റ്റേഷനുകീഴിലാണ് . പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പേയെങ്കിലും കെ ട്ടിടം തുറക്കാൻ വേണ്ട നടപടി സ്വീകരിക്കണ് മെന്ന് താലൂക്ക് വികസന സമിതിയംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു .

Post a Comment

Previous Post Next Post