o മാഹിയിൽ ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ
Latest News


 

മാഹിയിൽ ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ



 മാഹി : മാഹിയിലെ ഭിന്നശേഷിയുള്ള വ്യക്തികൾക്കുവേണ്ടി പുതുച്ചേരി സാമൂഹ്യ ക്ഷേമ വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു . ഈ പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നവരല്ലാത്ത ഭിന്നശേഷിയുള്ള ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ് . ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സാമ്പത്തിക സഹായം , പെരുതലൈവർ കർമവീരർ കാമരാജ് പദ്ധതിപ്രകാരം ഭിന്നശേഷിയുള്ള വ്യക്തികളുടെ മരണാനന്തര ചടങ്ങുകൾക്കുള്ള സാമ്പത്തിക സഹായം , ഭിന്നശേഷിയുള്ള വ്യക്തികൾക്ക് വാഹനഗതാഗതത്തിനുള്ള സാമ്പത്തിക സഹായം , ഭിന്നശേഷിയുള്ളവർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത് , അപേക്ഷാഫോമുകൾ മാഹി സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന് എല്ലാ പ്രവൃത്തിദിനങ്ങളിലും ; കൂടാതെ , റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും . നിലവിൽ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് നൽകിവരുന്നുണ്ട് . നിലവിൽ സാമ്പത്തികസഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവരുമായവർ സവിശേഷ തിരിച്ചറിയൽ കാർഡിനായി അപേക്ഷിക്കാവുന്നതാണ് . ഇതിനായി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ , ആധാറിന്റെ പകർപ്പ് , അംഗപരിമിതി സർ ട്ടിഫിക്കറ്റിന്റെ പകർപ്പ് , ഒരു വെള്ളക്കടലാസിൽ അപേക്ഷകന്റെ ഒപ്പ് എന്നിവ മാഹി സാമൂഹ്യക്ഷേമ വകുപ്പിൽ പ്രവൃത്തി ദിനങ്ങളിൽ ഹാജരാക്കണം

Post a Comment

Previous Post Next Post