o മാഹി : വാർഡ് വിഭജനത്തെച്ചൊല്ലി വിവാദം
Latest News


 

മാഹി : വാർഡ് വിഭജനത്തെച്ചൊല്ലി വിവാദം



മാഹി പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനു പിന്നാലെ വിവാദവും , മാ ഹി നഗരസഭയിലെ വാർഡ് വിഭജനമാണ് പ്രതിഷേധത്തിനു വഴിയൊരുക്കിയത് . 2006 ലെ തിരഞ്ഞെടുപ്പിനു 24000 വോട്ടർമാർ 15 കൗൺസിലർമാരെയാണു തിരഞ്ഞെടുത്തത് . വാർഡ് പുനക്രമീകരണം നടന്നപ്പോൾ 33351 വോട്ടർമാർ തിരഞ്ഞെടുക്കേണ്ടത് 10 കൗൺസിലർമാരെ . നഗരസഭയിൽ 15 ൽ നിന്നും 10 സീറ്റ് ചുരുക്കിയത് നീതീകരിക്കാനാവില്ലെന്നും പഞ്ചായത്ത് രാജ് നഗരപാലിക ബില്ലിന്റെ നഗ്നമായ ലം ഘനമാണ് ഇതെന്നും എൻഎൻടി യുസി ദേശീയ പ്രവർത്തക സമിതി അംഗം കെ.ഹരീന്ദ്രൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചു.


Post a Comment

Previous Post Next Post