മയ്യഴി : ഇന്ന് മാഹിയിൽ 33 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചെമ്പ്ര പൊതുവാച്ചേരി സ്കൂളിനു സമീപം താമസിക്കുന്ന മൂന്ന് പേർക്കും മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഒരാൾക്കും ചാലക്കര ഇന്റേൻ ഗ്യാസ് ഗോഡൗണിനടുത്ത് താമസിക്കുന്ന ഒരാൾക്കും കോഹിന്നൂർ ഫൂട്പാത്തിനടുത്ത് താമസിക്കുന്ന മൂന്ന് പേർക്കും ചാലക്കര മുക്കുവൻ പറമ്പ് കോളനിയിൽ താമസിക്കുന്ന ഒരാൾക്കും ആനവാതുക്കൽ വേണുഗോപാലാലയ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഒരാൾക്കും പാറക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനടുത്ത് താമസിക്കുന്ന ഒരാൾക്കും പന്തക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനടുത്ത് താമസിക്കുന്ന ഒരാൾക്കും ചൂടിക്കോട്ട പി.കെ രാമന് സ്കൂളിന് സമീപം താമസിക്കുന്ന മൂന്ന് പേർക്കും പള്ളൂർ വെസ്റ്റിൽ പുതിയ പറമ്പത്ത് സ്കൂളിന് സമീപം താമസിക്കുന്ന രണ്ട് പേർക്കും ചൊക്ലി എസ്.ബി.ഐ ബ്രാഞ്ചിന് അടുത്ത് താമസിക്കുന്ന ഒരാൾക്കും ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത് താമസിക്കുന്ന ഒരു പോലീസ്കാരനും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചാലക്കര ഡെന്റൽ കോളേജിനടുത്ത് രണ്ട് വീടുകളിൽ താമസിക്കുന്ന മൂന്ന് പേർക്കും വളവിൽ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള ഒരാൾക്കും ചൂടിക്കോട്ട പി.കെ.രാമൻ സ്കൂളിന് സമീപം താമസിക്കുന്ന മൂന്ന് പേർക്കും പള്ളൂർ സ്കോളർ സ്കൂളിന് സമീപം താമസിക്കുന്ന ഒരു പോലീസ്കാരനും ചെമ്പ്ര ഹറ ഫ്ളോർ മില്ലിനടുത്ത് താമസിക്കുന്ന ഒരാൾക്കും ചൂടിക്കോട്ട മദ്രസ്സക്ക് സമീപത്തുള്ള ഒരാൾക്കും ചാലക്കര മൈദക്കമ്പനിക്ക് സമീപം താമസിക്കുന്ന ഒരാൾക്കും
മഞ്ചക്കൽ സെമിത്തേരിക്ക് അടുത്ത് താമസിക്കുന്ന ഒരു പോലീസ്കാരനും രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാരൈക്കാലിൽ നിന്നും മടങ്ങിയെത്തി ഡെന്റൽ കോളേജിനടുത്ത് ക്വാറൻൻ്റൈനിൽ കഴിയുകയായിരുന്ന രണ്ടു പേർക്ക് ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 44 പേർ ഇന്ന് രോഗമുക്തി നേടി.

Post a Comment