o അഴിയൂരിലെ തീരപ്രദേശത്ത് കോവിഡ് പ്രതിരോധ സന്ദേശം ഊട്ടി ഉറപ്പിച്ച് ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ തീര നടത്തം സംഘടിപ്പിച്ചു
Latest News


 

അഴിയൂരിലെ തീരപ്രദേശത്ത് കോവിഡ് പ്രതിരോധ സന്ദേശം ഊട്ടി ഉറപ്പിച്ച് ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ തീര നടത്തം സംഘടിപ്പിച്ചു


അഴിയൂരിലെ തീരപ്രദേശങ്ങളിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് , ജില്ലാ ഭരണകൂടത്തിൻ്റെ വിവര-വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി  ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ തീര നടത്തം നടത്തി. പഞ്ചായത്തിൽ ആകെയുള്ള 571 പോസറ്റീവ് കേസുകളിൽ 50% വും തീരദേശ പ്രദേശങ്ങളായ 1, 12, 13, 14, 15, 16, 18 എന്നീ വാർഡുകളിലാണ്. ഹാർബറിലെ ബീച്ചൂമ്മ പള്ളിക്ക് സമീപത്ത് വെച്ച് ചോമ്പാൽ പോലിസ് Cl .ടി .എൻ സന്തോഷ് കുമാർ തീര നടത്തം ഉൽഘാടനം ചെയ്തു.സെക്ടറർ മജിസ്ട്രേറ്റ് ഒ.കെ.പ്രിയേഷ്‌, അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് തീര നടത്തം സംഘടിപ്പിച്ചത്. ഹാർബർ പരിസരം, OTമുക്ക്, കാപ്പുഴക്കൽ ബീച്ച്, എരിക്കിൽ, കോട്ടി കൊല്ലൻ, എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ ബോധവൽക്കരണം നടത്തിയതിന് ശേഷം പൂഴീത്തല ബീച്ചീൽ സമാപിച്ചു, ജില്ലാ ഭരണകൂടത്തിൻ്റെ ഇൻസ്റ്റാൻ്റ് വീഡിയോ പ്രദർശനം, സർക്കിൾ മീറ്റിംഗ്, കുടുംബശ്രീ പ്രവർത്തകർക്കായി ബീച്ച് മീറ്റിംഗ്, വീടുകൾ - കടകൾ എന്നിവിടങ്ങളിൽ കയറിയുള്ള ബോധവൽക്കരണം എന്നിവ തീര നടത്തത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ടീച്ചർമാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക  അവബോധനം നൽകി, നിലവിൽ അഴിയൂരിൽ 37കോവിഡ് പോസിറ്റീവ്  രോഗികളാണ് ഉള്ളത് അതിൽ 20 പേരും തീരപ്രദേശത്താണ്. ചോമ്പാൽ പോലിസ് ,

കോവിഡ് ചുമതലയുള്ള അധ്യാപകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ കുടുംബശ്രീ പ്രവർത്തകരുടെയും കോവിഡ് ബ്രീഗേഡുമാരുടെയും ,RRT യുടെയും സഹായത്തോടെയാണ് തീര നടത്തം സംഘടിപ്പിച്ചത്.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ചോമ്പാല SI എം.അബ്ദുൽ സലാം, JHI മാരായ സി.റീന, ദിപിന ,VE O.എം.വി. സിദ്ധിഖ്, CDS ചെയർ പെർസൺ ബിന്ദുജയ്സൺ, അധ്യാപകരായ കെ.ദീപ് രാജ്, കെ.പി.പ്രീജീത്ത് കുമാർ, രാഹുൽ ശിവ, സി.കെ.സാജിദ്, ആർ.പി. റിയാസ്, കെ.പി.സോന, രതിഷ്,കെ സജേഷ് കുമാർ, കെ.ഷമീന, പി.പി.ഷഫീല, ശീമ ,വി .പി . റജീന   ,ബ്രിഗേഡുമാരായ രാഗേഷ്, കെ.വിപിൻ, കെ.കെ.രാജേഷ്, ഷംസീർ ചോമ്പാല, ഉനൈസ് മാളിയക്കൽ, ഇ.ടി. ഷിജു, എൻ.റാഷിദ്  , ഇഖ്ബാൽ എ കെ  എന്നിവർ സംസാരിച്ചു. പ്രത്യേക  യൂണിഫോം ധരിച്ചാണ് ഉദ്യോഗസ്ഥർ തീര നടത്തം നടത്തിയത്.

Post a Comment

Previous Post Next Post