അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളിലായി 83 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. നിലവില്‍ നോമിനേഷന്‍ നല്‍കിയ 41 പേര്‍ ഇന്ന് വരണാധികാരിയുടെ മുന്നില്‍ നോമിനേഷന്‍ പിന്‍വലിച്ചു. 3,4,5,9,11 വാര്‍ഡുകളില്‍ ത്രികോണ മത്സരവും, 2,10,17,18 വാര്‍ഡുകളില്‍ ചതുഷ്കോണ മത്സരവുമാണു നടക്കുക. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് 7 പേര്‍ 12,13 വാര്‍ഡുകളിലാണ്. 8, 14, 15, വാര്‍ഡുകളില്‍ 6 സ്താനാര്‍ത്ഥികളും, 1,6,7,16 വാര്‍ഡുകലില്‍ 5 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ഒമ്പതാം വാര്‍ഡില്‍ മത്സരിക്കുന്ന 22 വയസ്സുള്ള ശ്രീനിത്യയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി. കൂടാതെ രണ്ടാം വാര്‍ഡിലെ അക്ഷയ് കൃഷ്ണന്‍ 23 വയസ്സ്, ആറാം വാര്‍ഡിലെ അഷിത എം.സി 24 വയസ്സു്, പന്ത്രണ്ടാം വാര്‍ഡിലെ ജസ്ന പി പി 22 വയസ്സ് എന്നിവരാണ് മറ്റ് പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികള്‍. പതിനേഴാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയ ആയിഷ 69 വയസ്സാണ് ഏറ്റവും കൂടുതല്‍ പ്രായമുള്ള സ്ഥാനാര്‍ത്ഥി.സ്ഥാനാർത്ഥികളുടെ യോഗം 27.11.20 ന് പഞ്ചായത്തിൽ വെച്ച് നടക്കും അന്ന് സ്ഥാനാർത്ഥികൾക്ക് ഐഡൻറ്റിറ്റി: കാർഡ് നൽക്കുന്നതാണ്
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 83 പേര്‍ മത്സര രംഗത്ത് , 41 പേര്‍ നോമിനേഷന്‍ പിന്‍വലിച്ചു
MAHE NEWS
0

Post a Comment