മാഹി കോവിഡ്-19 റിപ്പോർട്ട്
23-11-2020, 6.30 PM
ഇന്ന് മാഹിയിൽ 24 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഇതിൽ 13 പോസിറ്റീവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും 11 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ യും ലഭ്യമായതാണ്
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ മുണ്ടോക്കിലെ ഒരു വീട്ടിലെ മൂന്ന് പേർക്കും പാറക്കലില്‍ ആറ് പേര്‍ക്കും ചാലക്കരയിൽ ഒരാൾക്കും പള്ളൂരിൽ ഒരാൾക്കും ഈസ്റ്റ് പള്ളൂരിൽ ഒരു വീട്ടിലെ രണ്ട് പേർക്കും പന്തക്കലില്‍ എട്ട് പേര്‍ക്കും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ വെസ്റ്റ് പള്ളൂരില്‍ താമസിക്കുന്ന ഒരാൾക്കും പന്തക്കലില്‍ താമസിക്കുന്ന രണ്ട് പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 162 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 10 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 23-11-2020) - 119

Post a Comment