o ജീവനൊടുക്കാൻ മാഹിയിൽ എത്തിയ യുവാവിനെ പോലീസ് എത്തി രക്ഷപ്പെടുത്തി
Latest News


 

ജീവനൊടുക്കാൻ മാഹിയിൽ എത്തിയ യുവാവിനെ പോലീസ് എത്തി രക്ഷപ്പെടുത്തി

 ജീവനൊടുക്കാൻ മാഹിയിൽ എത്തിയ യുവാവിനെ പോലീസ് എത്തി രക്ഷപ്പെടുത്തി.



തലശ്ശേരി: ജീവനൊടുക്കാൻ എത്തിയ 35 കാരനെ ന്യൂ മാഹി പോലീസ് എത്തി രക്ഷപ്പെടുത്തി ബന്ധുക്കൾക്ക് കൈമാറി.

ഇന്നലെ രാത്രി മാഹിയിലെ ഒരു ലോഡ്ജ് മുറിയിൽ ഫാനിൽ കയർ കെട്ടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെയാണ് ന്യൂ മാഹി എസ്.ഐ. ഹരീഷും സംഘവും മുറിയുടെ വാതിൽ ചവിട്ടി തുറന്ന് രക്ഷപ്പെടുത്തിയത്.

യുവാവിനെ കാണാതായതിനെ തുടർന്ന് നാദാപുരം പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് യുവാവിന്റെ മൊബൈൽ ടവർ പരിശോധിച്ചപ്പോൾ മാഹി ഭാഗങ്ങളിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് നാദാപുരം പോലീസ് ന്യൂ മാഹി പോലീസിലും മാഹി പോലീസിലും വിവരങ്ങൾകൈമാറി. തുടർന്ന് ന്യൂ മാഹി പോലീസിന്റെ പരിശോധനയിലാണ് യുവാവ് ലോഡ് ജിൽ മുറിയെടുത്തതായി വിവരം ലഭിച്ചത്. മുറിക്ക് പുറത്തെത്തിയ പോലീസ് വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനാൽ വാതിൽ ചവിട്ടി തുറന്നത്.അപ്പോഴെക്കും യുവാവ് കയർ കെട്ടി ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലുമായിരുന്നത്രെ. എസ് ഐ ക്ക് പുറമേ ന്യൂ മാഹി സ്റ്റേഷനിലെ സി പി ഒ ശ്രീനാഥ് ഹോംഗാർഡ് രാജനുമാണ് യുവാവിനെ  തിരഞ്ഞെത്തിയതും.

Post a Comment

Previous Post Next Post