o ഇന്ദിരാഗാന്ധി ജന്മദിനാഘോഷം: വനിതാ സംഗമവും മുതിർന്ന വനിതാ പ്രവർത്തകരെ ആദരിക്കലും നടത്തി*
Latest News


 

ഇന്ദിരാഗാന്ധി ജന്മദിനാഘോഷം: വനിതാ സംഗമവും മുതിർന്ന വനിതാ പ്രവർത്തകരെ ആദരിക്കലും നടത്തി*


ഇന്ദിരാഗാന്ധി ജന്മദിനാഘോഷം: വനിതാ സംഗമവും മുതിർന്ന വനിതാ പ്രവർത്തകരെ ആദരിക്കലും നടത്തി*



ഭാരതത്തിന്റെ പ്രഥമ വനിത പ്രധാനമന്ത്രിയും കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ മഹിള കോൺഗ്രസ്സ് മാഹി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും മുതിർന്ന വനിതാ പ്രവർത്തകരെ ആദരിക്കലും നടത്തി. മാഹി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സംഗമം കണ്ണൂർ കോർപ്പറേഷൻ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യഭാഷണം നടത്തി. മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് ശോഭ.പി.ടി.സി അദ്ധ്യക്ഷത വഹിച്ചു. പുതുച്ചേരി പ്രദേശ്  കോൺഗ്രസ്സ് ജന. സിക്രട്ടറി, സത്വൻ കേളോത്ത്, മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ, നളിനി ചാത്തു, പി.പി.ആശാലത, കാഞ്ചന നാണു, എ.പി.ഷിജ, സാവിത്രി നാരായണൻ സംസാരിച്ചു.


Post a Comment

Previous Post Next Post