o കാൻസർ ബോധവൽക്കരണ സെമിനാർ
Latest News


 

കാൻസർ ബോധവൽക്കരണ സെമിനാർ

 കാൻസർ ബോധവൽക്കരണ സെമിനാർ



തീവ്ര സ്തനാർബുധ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ച് മലബാർ കാൻസർ കെയർ സൊസൈറ്റിയും പള്ളൂർ ശ്രീനാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതിയും കാരുണ്യ ചാരിറ്റബൾ സൊസൈറ്റി ഫോർ പെയ്ൻ & പാലിയേറ്റീവ് കെയറും സംയുക്തമായി 2026 നവംബർ 14 ന് ശനിയാഴ്ച്ച കാലത്ത് 10 മണിക്ക്  കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.


 പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിൽ വെച്ച് നടത്തുന്ന സെമിനാർ മാഹി എം.  എൽ. എ. അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു. എം. സി.  എസ്. മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുന്നു. 


മുഴുവൻ ആളുകളുടേയും സഹായ സഹകരണങ്ങളും സാന്നിദ്ധ്യവും ഉണ്ടാവണമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post