o നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ്: ചാമ്പ്യൻഷിപ്പ് നാളെ മാഹിയിൽ
Latest News


 

നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ്: ചാമ്പ്യൻഷിപ്പ് നാളെ മാഹിയിൽ

 *നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ്: ചാമ്പ്യൻഷിപ്പ് നാളെ മാഹിയിൽ*



മാഹി ഫിറ്റ്‌നസ് അക്കാദമിയും കേരള കിഡ്സ് അക്കാദമിയും ചേർന്ന് കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നാളെ (7/11/26) രാവിലെ 9.30 ന് മാഹി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ചാമ്പ്യൻഷിപ്പ് ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അദ്ധ്യക്ഷത വഹിക്കും.


മാഹിയിലെയും വടക്കൻ കേരളത്തിലെ ആറോളം ജില്ലകളിലെയും കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക.  സ്കൂളുകൾക്കും രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്കും സ്പോർട്സ് അക്കാദമികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 50 മീറ്റർ ഓട്ടം, ഹർഡിൽസ് ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, കിഡ്സ് ജാവലിൻ, 4 × 50 മീറ്റർ ഷട്ടിൽ റിലേ എന്നീ അഞ്ചോളം ഇനങ്ങളിലായി 8,10,12 വയസ്സിനു താഴെയുള്ള മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.


Post a Comment

Previous Post Next Post