o ക്ലാസ് റൂമിൽ നിന്നും അധ്യാപകന് ഷോക്കേറ്റു. ഷോക്കേറ്റ് ബോധം പോയ അധ്യാപകന് സഹപ്രവർത്തകൻ സി.പി.ആർ നൽകിയതിനാൽ ജീവൻ രക്ഷപ്പെട്ടു
Latest News


 

ക്ലാസ് റൂമിൽ നിന്നും അധ്യാപകന് ഷോക്കേറ്റു. ഷോക്കേറ്റ് ബോധം പോയ അധ്യാപകന് സഹപ്രവർത്തകൻ സി.പി.ആർ നൽകിയതിനാൽ ജീവൻ രക്ഷപ്പെട്ടു

 ക്ലാസ് റൂമിൽ നിന്നും അധ്യാപകന് ഷോക്കേറ്റു. ഷോക്കേറ്റ് ബോധം പോയ അധ്യാപകന് സഹപ്രവർത്തകൻ സി.പി.ആർ നൽകിയതിനാൽ ജീവൻ രക്ഷപ്പെട്ടു



മാഹി : ചാലക്കര പിഎംശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിലാണ് അധ്യാപകന് ഷോക്കേറ്റത്. കഴിഞ്ഞദിവസം അവസാന പിരീഡിൽ ഏഴാം ക്ലാസിൽ പാഠമെടുത്തുകൊണ്ടിരിക്കുകയായിരുന്നു മലയാള അധ്യാപകൻ ആൻറണി മാത്യു (28) വിനാണ് ഷോക്കേറ്റത്. ബോർഡിൽ എഴുതുമ്പോൾ വെളിച്ചക്കുറവിനെ തുടർന്ന് ലൈറ്റ് ഇടാൻ ശ്രമിക്കവേ  ആണ് അധ്യാപകന് ഷോക്കേറ്റത്. ഷോക്കേറ്റ് ബോധം നഷ്ടപ്പെട്ട് അധ്യാപകൻ നിലത്ത് വീണപ്പോൾ വിദ്യാർഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ചിത്രകലാ അധ്യാപകനും കളരി ഗുരുക്കളുമായ ആർട്ടിസ്റ്റ് സനിൽ കുമാർ സി.പി.ആർ നൽകിയതിനെ തുടർന്നാണ് അധ്യാപകന്റെ ജീവൻ രക്ഷപ്പെടുത്താൻ ആയത്. തുടർന്ന് മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട അധ്യാപകൻ അപകട നില തരണം ചെയ്തിട്ടുണ്ട്. 

     വർഷങ്ങൾക്കു മുമ്പ് ഇതേ വിദ്യാലയത്തിൽ  വെച്ച് ഇതുപോലെ ഒരു വിദ്യാർത്ഥിക്കും ഷോക്കേറ്റിരുന്നു. മാഹിയിലെ സർക്കാർ വിദ്യാലയങ്ങളുടെ വൈദ്യുതോപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് രക്ഷിതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. പല വിദ്യാലയങ്ങളിലും വർഷങ്ങൾക്കുമുമ്പുള്ള വയറിങ് ആണ് നിലവിലുള്ളത്.

Post a Comment

Previous Post Next Post