o കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി
Latest News


 

കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി

 കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി

 


കുഞ്ഞിപ്പള്ളി/ തലശ്ശേരി : "സ്പാർക്ക്" കെ.എസ്.ആർ.ടി.സി തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ തുടക്കമായി. നവംബർ 4, 5, 11, 12 തിയ്യതികളിലായാണ് മത്സരം നടക്കുന്നത്.

 അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി.മനോജ് അധ്യക്ഷത വഹിച്ചു.

ടീം അംഗങ്ങളെ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡി.ടി.ഒ. പി. ഇ. രഞ്ജിത് പരിചയപ്പെടുത്തി. കെ.എസ്.ആർ.ടി.സി തലശ്ശേരി ജി.സി.ഐ. എം.പി.സന്തോഷ്, സ്പാർക്ക് ട്രഷറർ ടി.കെ.റിനീഷ് ബാബു, കെ.സുനോജ്, എം.സി. ശ്രീജിത്ത്, സി.കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.ചടങ്ങിൽ സ്പാർക്ക് സെക്രട്ടറി യു.ബിജു സ്വാഗതവും

എം.ബിനീഷ് നന്ദിയും പറഞ്ഞു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post