*മേക്കുന്നിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്*
പാനൂർ മേക്കുന്നിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം.
മോന്തൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ വെച്ചാണ് KL 77 F 7506 നമ്പർ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ കായപ്പനച്ചിയിലെ റഷീദ (44), ഏറാമലയിലെ കുമാരൻ (80) എന്നിവരെ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന KL 58 V 8257 നമ്പർ മോട്ടോർ സൈക്കിൾ, KL 13 AE 7143 നമ്പർ സ്കൂട്ടർ എന്നിവയ്ക്കും മറ്റൊരു സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment