o പള്ളൂരിൽ ആർ എസ് എസ് - ബീ ജെ പി അക്രമം . വ്യാജ പ്രചരണം അപലപനീയം.
Latest News


 

പള്ളൂരിൽ ആർ എസ് എസ് - ബീ ജെ പി അക്രമം . വ്യാജ പ്രചരണം അപലപനീയം.


    പള്ളൂരിൽ ആർ എസ് എസ് - ബീ ജെ പി അക്രമം . വ്യാജ പ്രചരണം അപലപനീയം.



തലശ്ശേരി: "തീരം കാക്കാൻ എസ് ഡി പി ഐ " സംസ്‌ഥാന പ്രചരണത്തിന്റെ ഭാഗമായി എസ് ഡി പി ഐ നേതാക്കൾ സഞ്ചരിച്ച അനൗൺസ്മെന്റ് വാഹനം മാഹി പള്ളൂർ വയലിൽ വെച്ച് ആർ.എസ്.എസ് - ബീ ജെ പി പ്രവർത്തകർ തടഞ്ഞ് നിർത്തി അക്രമീക്കുകയും വാഹനത്തിലുണ്ടായിരുന്നവരെ മർദ്ദിക്കുകയും പാർട്ടിക്കൊടികൾ നശിപ്പിക്കുകയും ചെയ്ത നടപടി ശക്തമായ പ്രതിഷേധാർഹമാണെന്ന് എസ് ഡി പി ഐ മാഹി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

         സംഘ പരിവാർ സംഘടനകളല്ലാത്ത വരുടെപരിപാടികൾ പ്രദേശത്ത് ആരായാലും അനുവദിക്കില്ലെന്ന് ഭീഷണിപ്പെത്തിയ അക്രമികൾ സംഭവം മറച്ച് വെക്കാൻ എസ് സി പി ഐ പ്രവർത്തകർ സ്വാമിമാരെ അക്രമിച്ചുവെന്ന വ്യാജ പ്രചരണം നടത്തുകയാണ്. വിദ്വേഷ പ്രചരണത്തിന് മതവിദ്വേഷത്തെയും ആത്മീയ വ്യക്തിത്വങ്ങളെയും കൂട്ടുപിടിക്കുന്നത് അതീവ ഗുരുതരമാണെടു. വസ്തുതകൾ അന്വേഷിക്കാതെ വാർത്തകൾ നൽകിയ ചില ഓൺലൈൻ മാധ്യമങ്ങളുടെ നടപടിയും പ്രതിഷേധാർഹമാണെന്നും,മാഹിയെ സംഘർഷ ഭൂമിയാക്കാനുള്ള നീക്കങ്ങൾ തിരിച്ചറിയണമെന്നും. അക്രമത്തിൽ പങ്കെടുത്തവർക്കെതിരെയും വ്യാജ മതവിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെയും നിഷ്പക്ഷ അന്വേഷണം നടത്തി കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും എസ്ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. 

         

Post a Comment

Previous Post Next Post