o തലച്ചോറിലെ കാൻസർ: മാഹി സ്വദേശി ഡോ.ബിന്ദു അനിലേഷ് നായരുടെ കണ്ടുപിടുത്തത്തിന് യുഎസ് പേറ്റന്റ്
Latest News


 

തലച്ചോറിലെ കാൻസർ: മാഹി സ്വദേശി ഡോ.ബിന്ദു അനിലേഷ് നായരുടെ കണ്ടുപിടുത്തത്തിന് യുഎസ് പേറ്റന്റ്

 തലച്ചോറിലെ കാൻസർ: മാഹി സ്വദേശി ഡോ.ബിന്ദു അനിലേഷ് നായരുടെ കണ്ടുപിടുത്തത്തിന് യുഎസ് പേറ്റന്റ്




തലച്ചോറിലെ കാൻസർ രോഗ ചികിത്സയ്ക്കായി പുതിയ രീതി കണ്ടുപിടിച്ച മാഹി ചാലക്കര സ്വദേശി ഡോ.ബിന്ദു അനിലേഷ് നായർക്ക് യുഎസ് പേറ്റന്റ് ലഭിച്ചു.


ശരീരത്തിലെ സാധാരണ ആരോഗ്യമുള്ള കോശങ്ങൾക്ക് ദോഷം വരുത്താതെ കാൻസർ കോശങ്ങളെ കൊല്ലുന്ന ഗ്ലിയോബ്ലാസ്റ്റോമ (തലച്ചോറിലെ കാൻസർ) ചികിത്സയുടെ വിപ്ലവകരമായ പുതിയ കണ്ടുപിടുത്തത്തിനാണ് യു.എസ് പാറ്റന്റ് ലഭിച്ചത്.


അമേരിക്കയിൽ 14 വർഷമായി റിസേച്ച് ചെയ്തുവരികയാണ് ബിന്ദു. 2023 ൽ യു ഡബ്ല്യൂ മാഡിസൺ യൂനിവേഴ്സിറ്റിയിൽ സൈന്റിസ്റ്റായി ജോലി ചെയ്യുന്ന സമയത്താണ് കാൻസർ ട്രീറ്റ്മെന്റിനായി പുതിയരീതി കണ്ടുപിടിച്ചത്. ഇലക്ട്രിക്ക് എഞ്ചിനിയറിംഗ് വിഭാഗവുമായിട്ടാണ് പുതിയ ഉപകരണം രൂപപ്പെടുത്തിയത്.

2024 ൽ പാറ്റന്റിനായി അയച്ചിരുന്നു. ഇപ്പോഴാണ് പാറ്റന്റ് ലഭിച്ചതെന്ന് ബിന്ദു അറിയിച്ചു. പരേതനായ ഗംഗാധരൻ കിടാവിന്റെയും കൂടത്തിൽ കല്യാടൻ രാധയുടെയും മകളാണ്

Post a Comment

Previous Post Next Post