o പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാസനാഥൻ ,ഐ എ എസ് 15 ന് മാഹിയിൽ
Latest News


 

പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാസനാഥൻ ,ഐ എ എസ് 15 ന് മാഹിയിൽ

 പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാസനാഥൻ ,ഐ എ എസ് 15 ന് മാഹിയിൽ 



മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഉത്ഘാടനം നവംബർ 15 ന് കാലത്ത് 10.30 മണിക്ക് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ കൈലാസ്നാഥൻ ഐ എ എസ് നിർവഹിക്കും. മാഹി എം എൽ എ അഡ്വ.ടി അശോക് കുമാർ,ആരോഗ്യ വകുപ്പ് സെക്രട്ടറി എൽ കുമാർ ഐ എ എസ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി സെവ്വൽ ഇഞ്ചിവർ ചടങ്ങിൽ പങ്കെടുക്കും.

ഒരു കോടിയിലധികം രൂപ ചിലവഴിച്ചു നിർമ്മിച്ച ഡയാലിസിസ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ മയ്യഴിയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ഏറെ ആശ്വാസമാകും.പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണറുടെ പ്രത്യേക താല്പര്യ പ്രകാരമാണ് മയ്യഴി ആരോഗ്യ മേഖലയിൽ സ്വന്തമായി ഒരു ഡയാലിസിസ് കേന്ദ്രം അനുവദിച്ചത്

Post a Comment

Previous Post Next Post