o ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി
Latest News


 

ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി

 ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി.



ന്യൂമാഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 11ആം ജന്മ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി കെ അനീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കവിയൂർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം കരിമ്പിൽ അശോകൻ, കോൺഗ്രസ് നേതാവ് എൻ കെ സജീഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എം കെ പവിത്രൻ, ബൂത്ത് കമ്മിറ്റി പ്രസിഡണ്ട്  ബാബു സി ,  മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എം ഇഖ്ബാൽ, ടി.പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് സി  സത്യാനന്ദൻ,  കനാക്കുന്നുമ്മൽ ഹാരിസ്, കെ സനാദ്, ചള്ളയിൽ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post