o വടകരയിൽ യങ് ഡെമോക്രാറ്റ്സ് ബൂത്ത് കമ്മിറ്റി രൂപീകരണത്തിന് തുടക്കം
Latest News


 

വടകരയിൽ യങ് ഡെമോക്രാറ്റ്സ് ബൂത്ത് കമ്മിറ്റി രൂപീകരണത്തിന് തുടക്കം

 *വടകരയിൽ യങ് ഡെമോക്രാറ്റ്സ് ബൂത്ത് കമ്മിറ്റി രൂപീകരണത്തിന് തുടക്കം*




വടകര: യങ് ഡെമോക്രാറ്റ്സ് ബൂത്ത് കമ്മിറ്റി രൂപീകരണത്തിന് വടകര അസംബ്ലി മണ്ഡലത്തിൽ തുടക്കമാകുന്നു. ഇതിന്റെ അസംബ്ലി തല ഉദ്ഘാടനം നവംബർ 15 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് അഴിയൂർ എരിക്കിലിൽ നടക്കും.


യങ് ഡെമോക്രാറ്റ്സ് വടകര അസംബ്ലി സെക്രട്ടറി മുഹമ്മദ് ബിലാൽ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് മൻസൂദ് എരിക്കിൽ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ദീൻ എ.കെ ഉദ്ഘാടനം നിർവഹിക്കും. യങ് ഡെമോക്രാറ്റ്സ് കോഴിക്കോട് ജില്ലാ കൺവീനർ അഡ്വ. മുഹമ്മദ് അലി പരിപാടിയിൽ പങ്കെടുക്കും.


സ്വാഗതസംഘം കൺവീനർ നൗഷാദ് ഇ.സി സ്വാഗതം പറയും. തുടർന്ന് പുതിയ ഭാരവാഹികൾക്കുള്ള സ്വീകരണവും റാലിയും നടക്കും.

Post a Comment

Previous Post Next Post