പൂഴിയിൽ ജുമാ മസ്ജിദ് വിഷയത്തിൽ വഖഫ് ബോർഡ് ചെയർമാന് നിവേദനം നൽകി
പൂഴിയിൽ മഹല്ല് സംരക്ഷണ സമിതി പ്രവർത്തകർ പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ വി. അബ്ദുറഹ്മാനെ നേരിൽ കണ്ട് പള്ളിയുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നിവേദനം നൽകി.
പൊതുയോഗം വിളിച്ചുചേർക്കാത്തത്, വരവ്-ചെലവ് കണക്കുകളിലെ സുതാര്യത, മഹല്ല് അംഗങ്ങളുടെ അവകാശങ്ങൾ, പള്ളിയുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് വഖഫ് ബോർഡ് ചെയർമാൻ അറിയിച്ചു.
നിവേദക സംഘത്തിൽ പൂഴിയിൽ മഹല്ല് സംരക്ഷണ സമിതി പ്രവർത്തകരായ ഹനീഫ,എ.വി. മുഹമ്മദ് ഫായിസ്, അൻസീർ പള്ളിയത്ത്, അൻസാർ പി, സാദിഖ് പി, സമീർ പി എന്നിവർ പങ്കെടുത്തു.
പൂഴിയിൽ മഹല്ല് സംരക്ഷണ സമിതി

Post a Comment