o എടപ്പാടി ക്ഷേത്രോത്സവം വിവരണപത്രിക പ്രകാശനം ചെയ്തു*
Latest News


 

എടപ്പാടി ക്ഷേത്രോത്സവം വിവരണപത്രിക പ്രകാശനം ചെയ്തു*

 *എടപ്പാടി ക്ഷേത്രോത്സവം വിവരണപത്രിക പ്രകാശനം ചെയ്തു*



മമ്പറം :കേളാലൂർ ... എടപ്പാടി മെട്ട ശ്രീ എടപ്പാടി കളരി ഭഗവതി ക്ഷേത്രം ആണ്ട് തിറമഹോത്സവം ഡിസമ്പർ 29 , 30 , 31 ചൊവ്വ , ബുധൻ ,വ്യാഴം ദിവസങ്ങളിൽ നടക്കും . വർഷാവർഷം ധനു 13, 14, 15 ദിവസങ്ങളിലാണ് എടപ്പാടി ആണ്ട് തിറ മഹോത്സവം നടത്താറ് . ഈ വർഷത്തെ മഹോത്സവത്തിൻ്റെ വിവരണപത്രിക പ്രകാശനം ക്ഷേത്ര സന്നിധയിൽ നടന്നു . ഉത്സവാഘോഷ സമിതി രക്ഷാധികാരിയും ക്ഷേത്രക്കമ്മിറ്റി മുൻ പ്രസിഡണ്ടുമായ കെ . രാജൻ പത്രിക പ്രകാശനം നിർവ്വഹിച്ചു . ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉത്സവാഘോഷ സമിതി സെക്രട്ടറി കെ വിജയൻ പത്രിക സ്വീകരിച്ചു . ക്ഷേത്രസമിതി സെക്രട്ടറി മനോജ് ആളാങ്കോട് , ട്രഷറർ പ്രകിൻ എൻ കെ , ക്ഷേത്രം കോമരം സി. വിജിത്ത് കുമാർ , എകസിക്കുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി പി സജീവൻ , കെ അനിൽകുമാർ , എന്നിവർ ആശംസാഭാഷണം നടത്തി .

Post a Comment

Previous Post Next Post