മാഹി തിരുനാളിന് എത്തിയ വയോധികയുടെ രണ്ടര പവൻ മാല കവർന്ന പ്രതി പിടിയിൽ*
മാഹി :മാഹി തിരുനാളിന് എത്തിയ വയോധികയുടെ രണ്ടര പവൻ മാല കവർന്ന തമിഴ്നാട് കോയമ്പത്തൂർ ഉക്കടം അമ്മൻ കോവിൽ , സ്വദേശിനിയും ഇപ്പോൾ കർണ്ണാടക ബാഗ്ലൂർ സ്ഥിര താമസകാരിയും ആയ ജ്യോതി എന്ന ജീവയാണ്, പിടിയിലായത്
പ്രതി വിദ്യ , മാല ജ്യോതി എന്ന പല പേരിലും അറിയപ്പെടുന്നയാളാണ്
കഴിഞ്ഞ (11.10.2026) ന് വൈകുന്നേരമാണ് തലശ്ശേരി സ്വദേശിനിയായ കെ കമലയുടെ മാല കവർന്നത്
കമലയും കുടുംബവും ചേർന്ന് മാഹി പള്ളിയിൽ ഉത്സവത്തിനു വന്ന് പള്ളിയുടെ തെക്ക് ഭാഗത്തുള്ള മേരി മാതാ കമ്മ്യൂണിറ്റി ഹാളിൻറെ സമീപത്തുള്ള മെഴുകുതിരി കത്തിക്കുമ്പോയാണ് മോഷണം നടന്നത്. ഉത്സവ പറമ്പുകളിൽ വന്ന്തിക്കും തിരക്കും സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ഇവരുടെ പതിവ്
മാഹി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ,ഗ്രേഡ് എസ് ഐ വി വിനിതേഷ് കേസ്സ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മാഹി എസ് പി ധനശേഖരൻ്റെ നിർദ്ദേശ പ്രകാരം മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ പ്രതിയെ കണ്ടെത്തുകയും ചെയ്തു.
ജീവ നിരവധി മോഷണ കേസ്സിൽ പ്രതിയാണ് .
മാഹി എസ് എച്ച് ഒ പ്രമോദ് , മാഹി സർക്കിൾ ഇൻസ്പെക്ടറുടെ ക്രൈം സ്വാകാഡ് അഗംങ്ങളായ എസ് ഐ മാരായ വി സുരേഷ്, വി മഹേശഷൻ , സുജേഷ് പി എ എസ് ഐ ശ്രീജേഷ് , ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, ഹോം ഗാർഡ്സ് ഡില്ലി , ത്രിവിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. തുടർനടപടിക്ക് ആയി പ്രതിയെ മാഹി കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Post a Comment