o ആയുഷ്മാൻ ആരോഗ്യ മന്ദിർ പുതിയ കെട്ടിടത്തിലേക്ക്; ഉദ്ഘാടനം ചെയ്തു
Latest News


 

ആയുഷ്മാൻ ആരോഗ്യ മന്ദിർ പുതിയ കെട്ടിടത്തിലേക്ക്; ഉദ്ഘാടനം ചെയ്തു

 *ആയുഷ്മാൻ ആരോഗ്യ മന്ദിർ പുതിയ കെട്ടിടത്തിലേക്ക്; ഉദ്ഘാടനം ചെയ്തു 



മാഹി: ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പരിധിയിലെ “ആയുഷ്മാൻ ആരോഗ്യ മന്ദിർ അർബൻ സബ് ഹെൽത്ത് സെന്റർ” ചെറുകല്ലായി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.


ചാലക്കരയിൽ സതീഷ് ബേക്കറിക്ക് സമീപം ഒരുക്കിയ പുതിയ കെട്ടിടത്തിലേക്കാണ് ചെറുകല്ലായി പ്രവർത്തിച്ചിരുന്ന കേന്ദ്രം മാറ്റിയത്.


പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ  ചെറുകല്ലായി സബ് സെൻററിന്റെ ഉത്ഘാടനം മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ നിർവഹിച്ചു. 

റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, ഐ.എ.എസ്. മുഖ്യാധിതി ആയി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷാഖ്, മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. എം കെ സൈബുന്നീസ ബീഗം , ഡോ.നുഫ്സത്ത് ജെബിൻ, ഡോ ഹരിത , ഡോ അജ്ഞന ചന്ദ്രൻ, പി പി രാജേഷ്, സേതുബതി,ജി.ശ്രീജിത , സി കെ രജുല , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


പുതിയ കെട്ടിടത്തിലേക്ക് ആരോഗ്യകേന്ദ്രം മാറിയതോടെ പ്രദേശവാസികൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകും.

Post a Comment

Previous Post Next Post