നവോദയ സ്ക്കൂളിൽ ചൈൽഡ് അവേർനസ്സ് പ്രോഗ്രാം
പന്തക്കൽ: പി.എം.ശ്രി പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ ചൈൽഡ് അവേർനസ്സ് പ്രോഗ്രാം നടത്തി.മാഹി ചൈൽഡ് വെൽഫെയർ കമ്മിറ്റിയും, ചൈൽഡ് ഹെൽപ്പ് ലൈനും സംയുക്തമായി നടത്തിയ പരിപാടി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്തു
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.എൻ.കെ. ഇന്ദർ പ്രസാദ് അധ്യക്ഷത വഹിച്ചു.സംഘടനയിലെ അംഗങ്ങളായ അഡ്വ.എൻ.കെ.സജ്ന, ടി.എം.പവിത്രൻ, കോ ഓർഡിനേറ്റർ കെ.ദീപ്തി, അധ്യാപകൻ ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.

Post a Comment