o ഓൾ ഇന്ത്യാതലത്തിൽ നടന്ന ഐ. ടി. ഐ പരീക്ഷയിൽ കേരള സംസ്‌ഥാനത്തിന് വേണ്ടി ഒന്നാം റാങ്ക് കരസ്ഥമാക്കി. അഭിജിത്ത് കെ
Latest News


 

ഓൾ ഇന്ത്യാതലത്തിൽ നടന്ന ഐ. ടി. ഐ പരീക്ഷയിൽ കേരള സംസ്‌ഥാനത്തിന് വേണ്ടി ഒന്നാം റാങ്ക് കരസ്ഥമാക്കി. അഭിജിത്ത് കെ

 *ഓൾ ഇന്ത്യാതലത്തിൽ നടന്ന ഐ. ടി. ഐ പരീക്ഷയിൽ കേരള സംസ്‌ഥാനത്തിന് വേണ്ടി ഒന്നാം റാങ്ക് കരസ്ഥമാക്കി. അഭിജിത്ത് കെ  




മാഹി : 2026-ലെ AITT പരീക്ഷയിൽ കണ്ണൂർ ഐ.ടി.ഐയിലെ വിദ്യാർത്ഥി അഭിജിത്ത് കെ സംസ്ഥാനത്തിന് വേണ്ടി ടോപ്പർ റാങ്ക് കരസ്‌ഥമാക്കി.

 ചാലക്കരയിലെ കല്ലാണ്ടി മനോജ് ഷീന ദമ്പതികളുടെ മകനാണ്


വെൽഡർ (സ്‌ട്രക്ചറൽ) ട്രേഡിലാണ് അഭിജിത്ത് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിവാണ് നാളെയുടെ വിജയം എന്ന പ്രമാണത്തിൽ മികച്ച പരിശീലനത്തിലൂടെയാണ് ഈ നേട്ടത്തിലെത്തിയതെന്ന് അഭിജിത്ത് പറഞ്ഞു.


ഐ.ടി.ഐ കണ്ണൂർ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ അഭിജിത്തിനെ അനുമോദിച്ചു. കോളേജിലെ അധ്യാപകരും സഹപാഠികളും അഭിനന്ദനങ്ങൾ അറിയിച്ചു.


കഴിവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് മേഖലയിലും വിജയിക്കാമെന്നതിന് ഉദാഹരണമാണ് അഭിജിത്തിന്റെ നേട്ടമെന്ന് ഐ.ടി.ഐ അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post