o പന്തക്കൽ കല്ലായി റോഡിൽ കാട് മൂടി; യാത്രക്കാർ ദുരിതത്തിൽ*
Latest News


 

പന്തക്കൽ കല്ലായി റോഡിൽ കാട് മൂടി; യാത്രക്കാർ ദുരിതത്തിൽ*

 *പന്തക്കൽ കല്ലായി റോഡിൽ കാട് മൂടി; യാത്രക്കാർ ദുരിതത്തിൽ*



മാഹി: പന്തക്കൽ കല്ലായി റോഡിൽ ഇടയിൽ പീടിക, പന്തക്കൽ മൂലക്കടവിനുമിടയിലും, പടിക്കോത്ത് റോഡിലേക്ക് പോകുന്ന മെയിൻ റോഡിൽ   ടി.പി മുക്ക് ബസ് സ്റ്റോപ്പ്  ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ റോഡ് കാട് മൂടി കിടക്കുകയാണ്.


റോഡിന്റെ ഇരുവശവും കാട് വളർന്ന് റോഡിലേക്ക് ഇറങ്ങി കിടക്കുന്നതിനാൽ റോഡ് ഇടുങ്ങിയ നിലയിലാണ്. വാഹനങ്ങൾ വരുമ്പോൾ സ്കൂൾ വിദ്യാർത്ഥികൾ അടക്കം കാൽനട യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.


*കൂടാതെ രാത്രി സമയങ്ങളിൽ കാട്ടിൽ നിന്ന് ഇഴ ജന്തുക്കൾ റോഡിലേക്ക് ഇറങ്ങുന്നത് നാട്ടുകാരിൽ ഭീതി പരത്തുന്നു.*


അധികൃതർ അടിയന്തരമായി റോഡിലെ കാട് വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post