o ന്യൂ മാഹിയുടെ കായിക വികസനത്തിൽ മറ്റൊരു സുപ്രധാന ചുവടുവെപ്പ്; ആധുനിക ടർഫ് ഗ്രൗണ്ട് നിർമ്മാണത്തിനായി മന്ത്രിതല ചർച്ച നടത്തി നിവേദനം സമർപ്പിച്ചു.
Latest News


 

ന്യൂ മാഹിയുടെ കായിക വികസനത്തിൽ മറ്റൊരു സുപ്രധാന ചുവടുവെപ്പ്; ആധുനിക ടർഫ് ഗ്രൗണ്ട് നിർമ്മാണത്തിനായി മന്ത്രിതല ചർച്ച നടത്തി നിവേദനം സമർപ്പിച്ചു.

 ന്യൂ മാഹിയുടെ കായിക വികസനത്തിൽ മറ്റൊരു സുപ്രധാന ചുവടുവെപ്പ്; ആധുനിക ടർഫ് ഗ്രൗണ്ട് നിർമ്മാണത്തിനായി മന്ത്രിതല ചർച്ച നടത്തി നിവേദനം സമർപ്പിച്ചു.




ന്യൂമാഹി ഗ്രാമപഞ്ചായത്തിലെയും പ്രത്യേകമായി നമ്മുടെ പെരിങ്ങാടി പ്രദേശത്തെയും കായികതാരങ്ങളുടെയും യുവജനങ്ങളുടെയും ചിരകാലാഭിലാഷമായ ടർഫ് ഗ്രൗണ്ട് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നേരിട്ടെത്തി മന്ത്രിമാരെ കണ്ടു.


പെരിങ്ങാടിയിലുള്ള നിലവിലെ സ്പോർട്സ് ഗ്രൗണ്ട് മഴക്കാലത്തും വെള്ളക്കെട്ടുണ്ടാകുമ്പോഴും വെള്ളം കയറി ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥയാണ്. ഇതുമൂലം നമ്മുടെ നാട്ടിലെ കായികതാരങ്ങൾക്കും യുവാക്കൾക്കും കൃത്യമായ പരിശീലന സൗകര്യങ്ങൾ ലഭിക്കുന്നില്ല. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് പെരിങ്ങാടിയിലെ പ്രസ്തുത സ്ഥലത്ത് തന്നെ ആധുനിക ടർഫ് ഗ്രൗണ്ട് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്.


എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് പ്രകാരം ഒരു കോടി രൂപയിൽ അധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ സ്വപ്ന പദ്ധതിക്കായി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി . കെ.എം. ഷാജി, കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി . ഒ. ജെ. ജനീഷ് എന്നിവർക്ക് നേരിട്ട് നിവേദനം സമർപ്പിച്ചു.


നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും, യുവത്വത്തെ ലഹരി പോലുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇത്തരം ആധുനിക കളിസ്ഥലങ്ങൾ അത്യാവശ്യമാണെന്ന് നിങ്ങളുടെ ജനപ്രതിനിധി എന്ന നിലയിൽ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.


Post a Comment

Previous Post Next Post