o ലഹരി ഗുളിക പിടികൂടിയ മരുന്ന് ഷാപ്പ് അടഞ്ഞ് കിടക്കും
Latest News


 

ലഹരി ഗുളിക പിടികൂടിയ മരുന്ന് ഷാപ്പ് അടഞ്ഞ് കിടക്കും

 ലഹരി ഗുളിക പിടികൂടിയ മരുന്ന് ഷാപ്പ് അടഞ്ഞ് കിടക്കും



മാഹി: ലഹരി ഗുളിക വിൽപ്പനയെ തുടർന്ന് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാത്രി പൂട്ടിച്ച മൂലക്കടവ് പാനൂർ റോഡിലെ കമ്പിപ്പാലത്തിന് സമീപമുള്ള ഇംഗ്ലീഷ് മരുന്ന് ഷാപ്പ് അടഞ്ഞു കിടക്കും.പുതുച്ചേരി ഡ്രഗ് കൺട്രോൾ വിഭാഗത്തിൽ കണ്ടെടുത്ത ഗുളികകൾ പരിശോധനയ്ക്ക് വിധേയമാക്കും. പന്തക്കൽ എസ്.ഐ.തമിഴ്രശൻ പന്തക്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനമായത്. മരുന്ന് ഷാപ്പ് ഉടമ ബിജോയ്, ഡി.വൈ.എഫ്.ഐ.പള്ളൂർ മേഖല സെക്രട്ടറി ടി.കെ. രാഗേഷ്, പള്ളൂർ മേഖല കമ്മിറ്റിയംഗം കെ.പി.ഷിനോജ്, സി പി എം മൂലക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി.രവീന്ദ്രൻ, വായന ശാല ബ്രാഞ്ച് സെക്രട്ടറി മാലയാട്ട് സജീവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post