o ആഘോഷങ്ങളുടെ നാലാം ദിനം : തലശ്ശേരി അതിരൂപതാ മെത്രാ പ്പോലീത്ത പാമ്പ്ലാനി പിതാവിന് സ്വീകരണം
Latest News


 

ആഘോഷങ്ങളുടെ നാലാം ദിനം : തലശ്ശേരി അതിരൂപതാ മെത്രാ പ്പോലീത്ത പാമ്പ്ലാനി പിതാവിന് സ്വീകരണം

ആഘോഷങ്ങളുടെ നാലാം ദിനം : തലശ്ശേരി അതിരൂപതാ മെത്രാ പ്പോലീത്ത പാമ്പ്ലാനി പിതാവിന് സ്വീകരണം



മാഹി : വിശുദ്ധ അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള ബസിലിക്ക തിരുനാൾ ആഘോഷങ്ങളുടെ നാലാം ദിനമായിരുന്ന ഇന്ന്  തലശ്ശേരി അതിരൂപതാ മെത്രാ പ്പോലീത്ത പാമ്പ്ലാനി പിതാവ്  തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു


 റവ. ഫാദർ ഡയസ് തുരുത്തിപ്പള്ളി, ഫാദർ ജിൻസ് പ്ലാവ് നിൽക്കുന്ന പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. വൈകിട്ട് 5 30ന് സെമിത്തേരി റോഡ് ജംഗ്ഷനിൽ വച്ച് ബസിലിക്കറക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ  കാരക്കാട്ടിന്റെ നേതൃത്വത്തിൽ പിതാവിന് സ്വീകരണം നൽകി. സഹ വികാരി ഫാദർ ബിനോയ് എബ്രഹാം പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, ജോയിൻ സെക്രട്ടറി മോനിഷ അനൂപ്, മറ്റ് പാരിഷ് കൗൺസിൽ അംഗങ്ങൾ, സമിതി അംഗങ്ങൾ, ഇടവകജനങ്ങളും സന്നിഹിതരായിരുന്നു, ആഘോഷ ദിവ്യബലിക്ക് ശേഷം വിശുദ്ധ അമ്മത്രയുടെ അത്ഭുത തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നൊവേനയും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടായിരുന്നു  അഞ്ചാം ദിനമായ നാളെ  വൈകിട്ട് 6 മണിക്ക്, റവ.ഫാദർ ആന്റണി പാലിയത്തറയുടെ മുഖ്യ കാർമികത്വത്തിൽ സാഘോഷ ദിവ്യ ബലിഅർപ്പിക്കപ്പെടും

Post a Comment

Previous Post Next Post