o മാഹി സര്‍ക്കിള്‍ ആദര്‍ശ സമ്മേളനം നാളെ
Latest News


 

മാഹി സര്‍ക്കിള്‍ ആദര്‍ശ സമ്മേളനം നാളെ

 മാഹി സര്‍ക്കിള്‍ ആദര്‍ശ സമ്മേളനം നാളെ 



മാഹി: 'സമസ്‌ത, നൂറ് പ്രകാശവർഷങ്ങൾ’ എന്ന ശീർഷകത്തിൽ 2027 ജനുവരിയിൽ മലപ്പുറം വാദീ ഹറമൈനില്‍  നടക്കുന്ന സമസ്‌ത സെന്റിനറി സമ്മേളനത്തിന്‍റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മാഹി സര്‍ക്കിള്‍ കമ്മിറ്റി നാളെ വെെകുന്നേരം 5 മണിക്ക് മാഹി കല്ലാപള്ളിയില്‍ ആദര്‍ശ സമ്മേളനം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംശയനിവാരണത്തിനുള്ള അവസരമുണ്ടാവും.


കെ കെ സലീം സാഹിബിന്‍റെ അധ്യക്ഷതയില്‍ ഉമര്‍ സഖാഫി കൊട്ടപ്പുറം ഉദ്ഘാടനം ചെയ്യും. ഷമീര്‍ സഖാഫി കെല്ലൂര്‍, അന്‍വര്‍ സാദത്ത് അര്‍ശദി എന്നിവര്‍ പ്രഭാഷണം നടത്തും. എം എന്‍ ഹുസെെന്‍ സഖാഫി സ്വാഗതവും ഇബ്രാഹീം മുസ്ലിയാര്‍ വയനാട് നന്ദിയും പറയും.

Post a Comment

Previous Post Next Post