o പൗരസ്വീകരണം നൽകി
Latest News


 

പൗരസ്വീകരണം നൽകി

പൗരസ്വീകരണം നൽകി



മാഹി:കേരള സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ പെരിങ്ങാടി സ്വദേശി അഡ്വ. ടി. ആസഫലിക്ക് മയ്യഴിയിലെ സുഹൃദ്സംഘം സബർമതി ഇന്നൊവേഷൻ ആൻഡ്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി

കെ.കെ. രമ. ഉദ്ഘാടനം ചെയ്തു 

മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു. സബർമതി ഇന്നൊവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ പി.സി. ദിവാനന്ദൻ സ്വാഗതം പറഞ്ഞു. മാഹി മുൻ എം.എൽ.എ രമേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.

മുതിർന്ന അഭിഭാഷകൻ അഡ്വ. എ.പി. അശോകൻ, സ്വാഗതസംഘം ട്രഷറർ അനിൽ കുമാർ കെ.കെ. എന്നിവർ ആശംസകൾ നേർന്നു. അഡ്വ. ടി. ആസഫലി സ്വീകരണത്തിന് മറുപടി പറഞ്ഞു. സ്വാഗതസംഘം ജനറൽ കൺവീനർ സജിത് നാരായണൻ നന്ദി പറഞ്ഞു.



Post a Comment

Previous Post Next Post