തിരെഞ്ഞടുപ്പ് രജിസ്ട്രറിങ്ങ് ഓഫീസറുടെ ഓഫീസിലേക്ക് കോൺഗ്രസ്സ് പ്രതിക്ഷേധ മാർച്ച് നടത്തി
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മാഹിയിലെ തിരെഞ്ഞടുപ്പ് രജിസ്ട്രറിങ്ങ് ഓഫീസറുടെ ഓഫീസിലേക്ക് കോൺഗ്രസ്സ് പ്രതിക്ഷേധ മാർച്ച് നടത്തി. മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ച് മാഹി ഗവ.ഹൗസിനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കണ്ണൂർ ഡി.സി.സി ജന. സിക്രട്ടറി അഡ്വ.റഷിദ് കവ്വായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ മോദിയും കൂട്ടരും അവരുടെ പാവകളാക്കി മാറ്റിയിരിക്കയാണ്. രാജ്യത്തിന്റെ ജനാധിപത്യം തകർക്കാൻ വേണ്ടി ബി.ജെ.പി ഭരണകൂടത്തിന്റെ ഒറ്റുകാരാനായി മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാറിയിരിക്കയാണെന്ന് റഷീദ് കവ്വായി പറഞ്ഞു. പ്രതിഷേധ യോഗം നടക്കുന്നതിടെ ഓഫീസിലേക്ക് പോവാൻ ശ്രമിച്ച തിരെഞ്ഞെടുപ്പ് രജിസ്ട്രറിംങ്ങ് ഓഫീസർ അങ്കിത് കുമാർ ഐ എ എസിന്റെ കാർ കോൺഗ്രസ്സ് പ്രവർത്തകർ വഴിയിൽ തടഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത്, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, ശോഭ പി.ടി.സി, പി.പി.ആശാലത സംസാരിച്ചു. രജിലേഷ് കെ.പി, അലി അക്ബർ ഹാഷിം,. ശ്രീജേഷ്.എം.കെ, ശ്യാംജിത്ത്.പി, അജയൻ.പി, മുഹമ്മദ് സർഫാസ് എന്നിവർ നേതൃത്വം നൽകി.

Post a Comment