എ.വി . സിന്ധു വിരമിച്ചു.
മാഹി: ചെമ്പ്ര. ഗവൺമെൻ്റ് ലോവർ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപിക എ.വി. സിന്ധു സർവ്വീസിൽ നിന്നു വിരമിച്ചു.
മാഹി വിദ്യാഭ്യാസ വകപ്പിൽ മൂന്നു പതിറ്റാണ്ടിലേറെ സ്‌തുത്യർഥമായ സേവനമനുഷ്ടിച്ച ടിച്ചർ സർവ്വീസിൽ നിന്നും സ്വയം വിരമിക്കുകയായിരുന്നു
രണ്ടായിരത്തി ഇരുപത്തിയാറിലെ പോണ്ടിച്ചേരി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ അധ്യാപക അവാർഡു നേടിയ ചാരിതാർഥ്യത്തോടെയാണ് ടീച്ചർ സ്‌കൂളിൽ നിന്നു പടിയിറങ്ങുന്നത്.
സ്വച്ഛ വിദ്യാലയ പദ്ധതിയിൽ കൂട്ടികളെയും സഹപ്രവർത്തകരെയും രക്ഷിതാക്കളെയും പങ്കാളികളാക്കി ഏ.വി. സിന്ധു ടീച്ചറുടെ നേതൃത്വത്തിൻ നടത്തിയ പ്രവർത്തനങ്ങളിലൂടെ ചെമ്പ്ര ഗവ. എൽ.പി. സ്‌കൂൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത് ഏറെ ശ്രദ്ധേയമായ നേട്ടമായിരുന്നു.
എ.വി. സിന്ധു ടീച്ചർക്ക് സഹപ്രവർത്തകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്നേഹ നിർഭരമായ യാത്രയയപ്പു നല്കി.

Post a Comment