പന്തക്കൽ സ്ക്കൂൾ കവാടത്തിൽ ഒരു ഡസൻ കുഞ്ഞുങ്ങളുമായി തെരുവുനായകൾ
മാഹി: പന്തക്കൽ ഐ.കെ.കെ.ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രധാന കവാടത്തിന് മുന്നിൽ ഒരു ഡസനിലേറെ കുഞ്ഞുങ്ങളുമായി തെരുവുനായകൾ. രാവിലെ ഗെയിറ്റ് തുറക്കാൻ വന്ന ജീവനക്കാരിക്ക് നേരെ നായ ഓടിയടുത്തിരുന്നു.റോഡിലൂടെ നടന്നു പോകുന്നവർ നായയെ അകറ്റിയതിനാൽ ജീവനക്കാരി നായയുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
അമ്മയും, കുഞ്ഞുങ്ങളും ഗെയിറ്റിന് സമീപത്തെ ഓടയിലാണ് കഴിഞ്ഞു കൂടുന്നത്. സ്കൂൾ കുട്ടികൾ ഭീതിയോടെയാണ് ഗെയിറ്റ് കടന്ന് സ്ക്കൂളിലെത്തുന്നത്. നടപ്പാതയിലെ സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
മാഹി നഗര സഭ അധികൃതർ നായകളെ പിടികൂടി വന്ധീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ വർഷങ്ങൾക്ക് മുൻപ് മാഹി മേഖലയിൽ നിന്ന് ഏതാനും തെരുവുനായകളെ വന്ധീകരിച്ച് വിട്ടിരുന്നു.
മാഹിയിൽ തെരുവുനായകളെ വന്ധീകരിക്കുന്ന സംവിധാനമില്ലാത്തതിനാൽ കണ്ണുർ ജില്ലയിലെ പാപ്പിനിശ്ശേരി വെറ്റിനറി കേന്ദ്രത്തിലേക്ക് നായകളെ കൊണ്ടു പോയി വൻ തുക ചെലവാക്കിയാണ് വന്ധീകരണം നടത്തുന്നത്.
കക്കുഴി വയൽ, പന്തോ ക്കാവ് അയ്യപ്പ ക്ഷേത്ര പരിസരം, മൊട്ടേമ്മൽ ഭാഗം, കുന്നുമ്മൽപ്പാലം ഓയിൽ മിൽ പരിസരം എന്നിവിടങ്ങളിലെല്ലാം നായക്കുട്ടികൾ വർധിച്ചിരിക്കുകയാണ്. അധികൃതർ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ

Post a Comment