കെ.എസ് എസ്.പി.എ ന്യൂമാഹി മണ്ഡലം സമ്മേളനം നടത്തി.
ന്യൂമാഹി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ്റെ ന്യൂമാഹി മണ്ഡലം സമ്മേളനം പരിമഠം കോൺഗ്രസ് ഓഫീസിൽ വെച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പർ പി.വി. ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് വി.കെ. രാജേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡണ്ട് വി.കെ. അനീഷ് ബാബു, കെ.എസ്.എസ്. പി. എ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.കെ. സുരേന്ദ്രൻ, ജില്ല വനിത ഫോറം സെക്രട്ടറി ശ്രീമതി അജിത കുമാരി കോളി, നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കുമാർ കരിമ്പിൽ, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് മെമ്പർ എ.സി രേഷ്മ, സി.ടി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശ്രീമതി.എ.പി.ഗീതാ ഭായ് റിട്ടേണിംഗ് ഓഫീസറായി കെ. എസ്. എസ്. പി. എ ന്യൂമാഹി മണ്ഡലം ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ...... പ്രസിഡണ്ട് വി.കെ. രാജേന്ദ്രൻ,വൈസ് പ്രസിഡണ്ട് സി.വി. രാജൻ,ശ്രീമതി ഇന്ദിര സെക്രട്ടറി പുരുഷോത്തമൻ വി.വി,
ജോയിൻ്റ് സെക്രട്ടറി സുനിൽകുമാർ,എൻ.പി.ഗീത,ട്രഷറർ യു.പി.ജയരാജൻഎന്നിവരെയും പ്രവർത്തക സമിതി അംഗങ്ങളായി സി. ടി. പവിത്രൻ,കെ. കെ.രാജൻ, വസീം,കെ. ടി.ബാലകൃഷ്ണൻ എന്നിവരെയും വനിതാ ഫോറം പ്രസിഡണ്ടായി പി.കെ. ലതയേയും ഓഡിറ്ററായി ഷീജ കണിയാറക്കലിനെയും തെരഞ്ഞെടുത്തു.

Post a Comment