o മാഹിയിൽ നിരോധിത ഫ്ലെക്സ് പരസ്യ ബോർഡുകളും റോഡ് കയ്യേറ്റവും; അധികൃതർക്ക് മൗനം*
Latest News


 

മാഹിയിൽ നിരോധിത ഫ്ലെക്സ് പരസ്യ ബോർഡുകളും റോഡ് കയ്യേറ്റവും; അധികൃതർക്ക് മൗനം*

 *മാഹിയിൽ നിരോധിത ഫ്ലെക്സ് പരസ്യ ബോർഡുകളും റോഡ് കയ്യേറ്റവും; അധികൃതർക്ക് മൗനം*



മാഹി:  പള്ളൂർ, പന്തക്കൽ പ്രദേശം ഫ്ലെക്സ് ബോർഡുകളെ  കൊണ്ട് ശ്വാസം മുട്ടുകയാണ്. ഫ്ലെക്സ് നിരോധനം നിലനിൽക്കുന്ന മാഹിയിലാണ് ഈ അവസ്ഥ.


റോഡിൽ നിറയെ ചിലന്തി വല പോലെ  തലങ്ങും വിലങ്ങും പല തരം കേബിളുകൾ, അതിനു പുറമെയാണ് ഫ്ലെക്സ് പരസ്യങ്ങളും.  ഗുരുതരമായ   പരിസ്ഥിതി മലിനീകരണവും ഗ്രാമത്തിന്റെ പച്ചപ്പ് തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്.


 റോഡിൽ ഓരോ സംഘടനകളും ,  കൂണ് പോലെ പൊട്ടിമുളക്കുന്ന വിവിധ അസോസിയേഷൻകാരും,  മത്സരിച്ച് ബോർഡുകളും മറ്റും സ്ഥാപിച്ച് റോഡ് കയ്യേറ്റം രൂക്ഷമാക്കിയിരിക്കുകയാണ്. നാല് വീട്ടുകാർ ചേർന്ന് പേരിട്ട് രൂപീകരിക്കുന്ന    അസോസിയേഷനുകൾ സ്വന്തം ഭൂമി പോലെയാണ് റോഡുകൾ കയ്യേറി ബോർഡുകളും മറ്റും സ്ഥാപിക്കുന്നത്.   ആരാണ് ഇവർക്ക് ഇതിനുള്ള അധികാരം നൽകിയതെന്ന് നാട്ടുകാർ ചോദിക്കുന്നു.


മാഹി - തലശ്ശേരി റോഡിൽ നിന്ന് പന്തക്കലേക്ക് തിരിയുന്ന ഭാഗത്ത് ജി.എൽ.പി സ്കൂൾ പരിസരത്ത് വളവിലെ കാഴ്ച പോലും മറയ്ക്കുന്ന രീതിയിലാണ്  നിരോധിത  ഫ്ലെക്സ് പരസ്യ ബോർഡുകൾ.   തണൽ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും  ഫ്ലക്സിനു  സമാനമായ വിനൈൽ, ക്ലോത്ത്  പപരസ്യ ബോർഡുകൾ കെട്ടിയതായി കാണാം.  ഇതെല്ലാം കണ്ടിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.


ആദരാഞ്ജലി ഫ്ലെക്സുകൾ മാസങ്ങളായി നീക്കം ചെയ്യാതെ മഴ നനഞ്ഞ് കീറി വികൃതമായ നിലയിൽ തൂങ്ങിക്കിടക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


അനധികൃത ബോർഡുകൾ നീക്കം ചെയ്യാനും റോഡ് കയ്യേറ്റം ഒഴിപ്പിക്കാനും അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post