പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.
ജനങ്ങളുടെ വോട്ടവകാശം നിഷേധിച്ച് വോട്ട് കൊള്ള നടത്തിയ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കുക എന്നാവശ്യപ്പെട്ട്
മാഹിയിൽ cpim,citu, കർഷകസംഘം, എന്നീ സംഘടനകൾ ചേർന്ന് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.
Citu തലശ്ശേരി ഏരിയ കമ്മിറ്റി അംഗം ഹാരിസ് പരന്തിരാട്ടിന്റെ അധ്യക്ഷതയിൽ കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
സിപിഐഎം മാഹി ലോക്കൽ സെക്രെട്ടറി കെ പി നൗഷാദ്, കർഷകസംഘം തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് സി ടി വിജീഷ്,കെ പി സുനിൽകുമാർ, മനോഷ് പുത്തലം എന്നിവർ സംസാരിച്ചു.

Post a Comment