മാഹിയിലെ പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോയ യാത അവസാന യാത്രയായി; കണ്ണൂരിലെ വ്ളോഗർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിലെ പ്രമുഖ ബ്ലോഗറായ ചാലാട് സ്വദേശി അനൂപ്(33) വാഹനാപകടത്തിൽ മരിച്ചു. മാഹിയിലെ പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുമ്പോഴാണ് അപകടം. നടാലിൽ ദേശീയപാതയിൽ വച്ച് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചശേഷം ബൈക്കിൽ തട്ടുകയും അനൂപും ഷബീറും സർവീസ് റോഡിൽ നിർത്തിയിട്ട ബൈക്കിന് മുകളിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. അപകടം സംഭവിച്ചതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരുക്കേറ്റ ഷബീർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനൂപ് പൊതുപ്രശ്നങ്ങൾ അവതരിപ്പിച്ചും ശ്രദ്ധേയനായിരുന്നു.

Post a Comment