മഹാത്മ ഗാന്ധി കോളേജിൽ ഗാന്ധി ജയന്തി ആഘോഷം
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു
രാവിലെ 9 ന് കോളേജ് വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ ഡോ. കെ. കെ. ശിവദാസൻ കോളേജിലെ ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ദേശഭക്തി ഗാനങ്ങൾ ആലപിച്ചതിനു ശേഷം കോളേജ് ക്യാമ്പസ് വൃത്തിയാക്കി. മാഹി എം എൽ എ. അഡ്വ. അശോക് കുമാർ അഭിനന്ദന സന്ദേശം നൽകി.
അന്യമായി കൊണ്ടിരിക്കുന്ന സേവനവാരത്തിനു പകരം സേവന ദിനമായെങ്കിലും വിദ്യാലയങ്ങളിൽ ഗാന്ധി ജയന്തി ആഘോഷിക്കുന്നത് യുവ തലമുറയ്ക്ക് വലിയ സന്ദേശമാണ് നൽകുന്നതെന്ന് അശോക് കുമാർ പറഞ്ഞു .നാടൻ ഭക്ഷണമായ കപ്പപ്പുഴുക്ക് തയ്യാറാക്കി നൽകി

Post a Comment