*വിശ്വകർമ്മജർ ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ദേശീയ കൗൺസിലിൽ മാഹി സ്വദേശി പ്രജിത്ത് പി.വി.; പുതുച്ചേരി സ്റ്റേറ്റ് ആക്ഷൻ കൗൺസിൽ അംഗമായി*
മാഹി: കരകൗശല തൊഴിലാളികളുടെയും വിശ്വകർമ്മജർ ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിൽ സമൂഹങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനുമായി പ്രവർത്തിക്കുന്ന നാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ആർട്ടിസാൻസിന്റെ പുതുച്ചേരി സ്റ്റേറ്റ് ആക്ഷൻ കൗൺസിൽ അംഗമായി മാഹി സ്വദേശി പ്രജിത്ത് പി.വിയെ ഉൾപ്പെടുത്തി.
പരമ്പരാഗത തൊഴിലുകളുടെയും കരകൗശല മേഖലയുടെയും സംരക്ഷണവും വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ, വിശ്വകർമ്മജർ ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിലാളികളുടെ നൈപുണ്യ വികസനം, ഉപജീവനം, തൊഴിൽ–വിപണി സാധ്യതകൾ, സാമൂഹിക–സാമ്പത്തിക പുരോഗതി എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാന–ജില്ലാ തലങ്ങളിൽ സംഘടനാ സംവിധാനങ്ങൾ രൂപീകരിക്കൽ, ഗവേഷണം, നയപരമായ നിർദേശങ്ങൾ, പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു.

Post a Comment