ഡി.ജി.പി.അഡ്വ.ടി. അസഫലിക്ക് മാഹിയിൽ ഇന്ന് പൗരസ്വീകരണം
മാഹി: കേരള സംസ്ഥാന സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ അഡ്വ: ടി. ആസഫലിക്ക് മയ്യഴിയുടെ സ്നേഹാദരവും പൗര സ്വീകരണവും നൽകുന്നു. മാഹി സബർമതിയുടെ നേത്യത്വത്തിൽ മയ്യഴിയിലെ സുഹൃദ്സംഘം സംഘടിപ്പിക്കുന്ന സ്വീകരണ യോഗം മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് മുഖ്യ അ ഭാഷണം നടത്തും. അഡ്വ.എ.പി.അശോകൻ, കെ.കെ.അനിൽ കുമാർ എന്നിവർ സംബന്ധിക്കുo .

Post a Comment