*റാബിസിനെതിരെ ജാഗ്രത : അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ ബോധവൽക്കരണ പരിപാടി
ഈസ്റ്റ് പള്ളൂർ: റാബിസ് രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ലോക റാബിസ് ദിനത്തോടനുബന്ധിച്ച് പുതുശ്ശേരി സർക്കാർ മൃഗക്ഷേമ, മൃഗസംരക്ഷണവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഗവ. മിഡിൽ സ്കൂൾ അവറോത്ത് പരിപാടി അവതരിപ്പിച്ചു. നായയുടെയോ മറ്റ് മൃഗങ്ങളുടെയോ കടിയേറ്റാൽ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് പള്ളൂർ വെറ്ററിനറി ഹോസ്പിറ്റലിലെ ഡോ.എസ് സമ്പത്ത് ഡോ. കാവ്യ ഉണ്ണികൃഷ്ണൻ ഫീൽഡ് മാൻ മനോജ് ചിത്രകലാധ്യാപകൻ ടി.എം സജീവൻ ജയിംസ് സി ജോസഫ് ,ശ്രീനന്ദ് കൃഷ്ണ ,വി ജസിയ ,കെ സുജ തുടങ്ങിയവർ സംസാരിച്ചു.

Post a Comment