o ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം മാഹിയിൽ ആചരിച്ചു*
Latest News


 

ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം മാഹിയിൽ ആചരിച്ചു*

 *ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം മാഹിയിൽ ആചരിച്ചു*



മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മാഹിയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രഭാതഭേരി, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു.


അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ പി.പി. വിനോദൻ ഉദ്ഘാടനം ചെയ്തു.


വാർഡ് പ്രസിഡന്റ് കെ.എം. രവീന്ദ്രൻ സ്വാഗതവും കെ.എം. പവിത്രൻ നന്ദിയും പറഞ്ഞു.


ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് ചാമേരി, മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്, CSO നേതാവ് രവീന്ദ്രൻ കെ., മഹിളാ കോൺഗ്രസ് സെക്രട്ടറി സീന രവീന്ദ്രൻ, നിഭിഷ അജയൻ, മുൻ യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ വിവേക് ചാലക്കര, ഷെജിൻ കെ.ടി., സന്ദീപ് പുത്തലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post