*ജില്ല കൺവെൻഷനും ഐ ഡി കാർഡ് വിതരണവും 22 ന്*
മലപ്പുറം :കേരള റിയൽ എസ്റ്റേറ്റ് ഏജൻ്റ്സ് അസോസിയേഷൻ [ ഐ എൻ ടി യു സി ] മലപ്പുറം ജില്ല കൺവെൻഷനും തിരിച്ചറിയൽ കാർഡ് വിതരണവും 22 ന് വ്യാഴാഴ്ച വൈകിട്ട് 3.30 ന് മലപ്പുറം ഡി സി സി ഓഫീസിൽ നടക്കും .
യു ഡി എഫ് ജില്ല ചെയർമാൻ കെ പി എ മജീദ് കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും . ജില്ല പ്രസിഡണ്ട് മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി ജനാർദ്ദനൻ മുഖ്യഭാഷണം നടത്തും സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. പി കെ വേണു തിരിച്ചറിയൽ രേഖ വിതരണം ചെയ്യും . ജില്ല സെക്രട്ടറി സിദ്ധിഖ് പുല്ലാട്ട് സ്വാഗതം പറയും .

Post a Comment